ബിഹാറില്‍ നിതീഷ് തന്നെ തുടരും; മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കില്ലെന്ന് ബിജെപി

ബിഹാറില്‍ നിതീഷ് തന്നെ തുടരും; മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കില്ലെന്ന് ബിജെപി

പട്‌ന: ബിഹാറില്‍ നിതീഷ് കുമാറിനെ മാറ്റി ബിജെപി സ്വന്തം മുഖ്യമന്ത്രിയെ പ്രതിഷ്ടിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം. നിതീഷ് കുമാറിനെ മാറ്റാന്‍ ഒരു പദ്ധതിയുമില്ലെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി വ്യക്തമാക്കി.

നിതീഷ് കുമാറിന് പകരം പാര്‍ട്ടിയില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി പദ്ധതിയിടുന്നുണ്ടെന്ന തരത്തില്‍ പ്രതിപക്ഷം കള്ള പ്രചരണം നടത്തുകയാണെന്ന് എംപി ആരോപിച്ചു. ബൊച്ചാഹ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതോടെ മുഖ്യമന്ത്രിയെ മാറ്റാന്‍ സംസ്ഥാന നേതൃത്വം പദ്ധതിയിടുന്നതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും നിതീഷ് കുമാറിന്റെയും പിന്തുണയോടെയാണ് എന്‍ഡിഎ മത്സരിച്ചതെന്നും അതിനാല്‍ 2025 ന് മുമ്പ് നിതീഷ് കുമാറിനെ പുറത്താക്കുന്ന പ്രശ്നമില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.