കെ റെയില്‍ സംവാദം വെറും പ്രഹസനം; കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കില്ല: ഇ.ശ്രീധരന്‍

കെ റെയില്‍ സംവാദം വെറും പ്രഹസനം; കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കില്ല: ഇ.ശ്രീധരന്‍

തിരുവനന്തപുരം: കെ റെയിൽ സംവാദം പ്രഹസനം മാത്രമെന്ന് ഇ. ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ല. സർക്കാർ ഒരു തീരുമാനമെടുത്ത് മുന്നോട്ട് പോകുകയാണെന്ന് ഇ. ശ്രീധരൻ പറയുന്നു.

'സംവാദത്തിൽ പ്രധാനപ്പെട്ട രണ്ട് പേർ പങ്കെടുക്കുന്നില്ല. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. സിൽവർലൈൻ സംവാദത്തിൽ അവർക്ക് താൽപര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചത്. ഒരു ഭാഗം മാത്രമേ സർക്കാരിന് കേൾക്കാൻ താത്പര്യമുള്ളു. സംവാദം കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകില്ലെന്നും' ഇ. ശ്രീധരൻ പറഞ്ഞു.

ഇതിനിടെ കെ റെയിലിന് കേന്ദ്രം അംഗീകാരം നൽകിയിട്ടില്ലെന്നും ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു. പ്രീ ഇൻവസ്റ്റ്‌മെന്റ് നടപടികൾക്കുള്ള അംഗീകാരം മാത്രമാണുള്ളത്. ഇന്നത്തെ നിലയിൽ സിൽവർലൈൻ പദ്ധതി നടപ്പാകില്ലെന്നും കേന്ദ്രം അതിന് അനുമതി നൽകില്ലെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.