ഫ്‌ളോറിഡ: രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ നാല് യാത്രികരെ എത്തിക്കാനുള്ള സ്‌പേസ് എക്‌സിന്റെ 'ക്രൂ 4' ദൗത്യം പുറപ്പെട്ടു. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും അടങ്ങിയതാണ് യാത്രാസംഘം. ആദ്യമായാണ് നാസ തുല്യ എണ്ണം സ്ത്രീകളെയും പുരുഷന്‍മാരെയും വിടുന്നത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും 27ന് പുലര്‍ച്ചെ 3.52നാണ് ഇവരെ വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. അഞ്ചു മാസം സംഘം അവിടെ ചെലവഴിക്കും.
സംഘത്തില്‍ ആഫ്രോ അമേരിക്കന്‍ വംശജയായ ജെസിക വാറ്റ്കിന്‍സും ഉണ്ട്. സ്റ്റെഫനി വില്‍സന്‍ എന്ന ആഫ്രോ അമേരിക്കന്‍ വനിത 42 ദിവസം ബഹിരാകാശത്തു ചെലവഴിച്ചതാണ് ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്.
കഴിഞ്ഞ ദിവസം സ്‌പേസ് എക്‌സ് നടപ്പാക്കിയ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദൗത്യത്തിന് നാസ സ്‌പേസ് എക്‌സുമായി സഹകരിക്കുന്നത്. രണ്ട വര്‍ഷത്തിനിടെ നാസയ്ക്കായി നാല് ദൗത്യങ്ങള്‍ സ്‌പേസ് എക്‌സ് നടത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ 26 പേരെ ബഹിരാകാശത്തെത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.