കൊളംബോ: രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സയെ പുറത്താക്കി ഇടക്കാല സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഗോതബയ രാജപക്സ തയാറാകുന്നു.
രാജപക്സ കുടുംബത്തെയൊന്നാകെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സഹോദരനെ ഒഴിവാക്കി അധികാരം നിലനിറുത്താനുള്ള ഗോതബയയുടെ നീക്കം. ഗോതബയ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മുന്‍ പ്രസിഡന്റും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി ചെയര്‍മാനുമായ മൈത്രിപാല സിരിസേന മാദ്ധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
പാര്‍ലമെന്റില്‍ സ്വതന്ത്രമായി തുടരുന്ന 11 പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. പുതിയ പ്രധാനമന്ത്രിയെയും ഇടക്കാല സര്‍ക്കാരിലെ മന്ത്രിമാരെയും തീരുമാനിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളടങ്ങുന്ന ദേശീയ കൗണ്‍സിലിനെ ചുമതലപ്പെടുത്തും.
പ്രസിഡന്റിനും മന്ത്രിമാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പൊലീസ് ഐ.ജി, അറ്റോണി ജനറല്‍, മന്ത്രിതല സെക്രട്ടറിമാര്‍ എന്നിവരെ നിയമിക്കുക തുടങ്ങിയവ കൗണ്‍സില്‍ നിര്‍വഹിക്കും. ഇടക്കാല സര്‍ക്കാരിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുകള്‍ പാര്‍ട്ടികള്‍ക്ക് കൈമാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.