ദുബായ്: ദുബായ് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 9 മുതല്‍ ജൂണ്‍ 22 വരെ റണ്‍വെ അടച്ചിടും. അതുകൊണ്ടുതന്നെ എയർ ഇന്ത്യയും എക്സ്പ്രസും ദുബായില്‍ നിന്നും ദുബായ് വേള്‍ഡ് സെന്‍റർ വിമാനത്താവളത്തില്‍ നിന്നും സർവ്വീസ് നടത്തും. യാത്രാക്കാർ വിമാനത്തിന്‍റെ ഷെഡ്യൂള്‍ സംബന്ധിച്ച് വിമാനത്താവളത്തില്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

എയർഇന്ത്യയുടെ 0097165970444 എന്ന നമ്പറിലോ എയർ ഇന്ത്യാ റിസർവേഷന്‍ ഓഫീസിലോ ബന്ധപ്പെടാം. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ റിസർവേഷന്‍ ഓഫീസിലോ 0091765970303 എന്ന നമ്പറിലോ ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.