നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; നടപടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട്

ന്യൂഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിന് വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നല്‍കിയ 15 ലക്ഷം രൂപയുമാണ് കണ്ടുകെട്ടിയത്.

സുകേഷിന് തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ നിന്ന് ഏകദേശം 5.71 കോടി രൂപയുടെ സമ്മാനങ്ങള്‍ നടിക്ക് നല്‍കിയിരുന്നതായി ഇഡി കണ്ടെത്തിയിരുന്നു. സുകേഷില്‍ നിന്ന് ഒന്നര ലക്ഷം ഡോളറും വിവിധ സമ്മാനങ്ങളും ലഭിച്ചതായി ചോദ്യം ചെയ്യലില്‍ ജാക്വലിനും സമ്മതിച്ചിട്ടുണ്ട്. അതേസമയം, നടിക്ക് മാത്രമല്ല ഇവരുടെ ബന്ധുക്കള്‍ക്കും സുകേഷ് വലിയ തുകകള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

താനും ജാക്വിലിനും പ്രണയത്തിലാണെന്ന് ചോദ്യം ചെയ്യലില്‍ സുകേഷ് പറഞ്ഞത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍ നിന്ന് 200 കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായത്.

ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍ നിന്ന് പണം കൈക്കലാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.