100 ദിവസം നിര്‍ത്താതെ ഓട്ടം; ബ്രിട്ടീഷ് സ്വദേശിനിക്ക് ലോക റിക്കാര്‍ഡ്

100 ദിവസം നിര്‍ത്താതെ ഓട്ടം; ബ്രിട്ടീഷ് സ്വദേശിനിക്ക് ലോക റിക്കാര്‍ഡ്

ലണ്ടന്‍: നൂറു ദിവസം നിര്‍ത്താതെ ഓടിയ ബ്രിട്ടീഷ് സ്വദേശിനിക്ക് ലോക റിക്കാര്‍ഡ്. ഇംഗ്ലണ്ടിലെ ഡെര്‍ബിഷിയറില്‍ നിന്നുള്ള കെയ്റ്റ് ജെയ്ഡന്‍ (35)നാണ് നൂറു ദിവസം നിര്‍ത്താതെയുള്ള മാരത്തണ്‍ ഓട്ടത്തിന് ലോക റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതോടെ അമേരിക്കക്കാരിയായ അലിസ ക്ലാര്‍ക്കിയുടെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡ് പഴങ്കഥയായി.

ജനുവരി മൂന്നിനാണ് കെയ്റ്റ് ഓട്ടം ആരംഭിച്ചത്. ഏപ്രില്‍ 17ന് അവസാനിച്ചു. ദിവസം ശരാശരി 26.2 മൈല്‍ ഓടും. അങ്ങനെ 2620 മൈല്‍ ദൂരമാണ് നൂറു ദിവസത്തിനിടെ കെയ്റ്റ് താണ്ടിയത്. മുന്‍ റിക്കാര്‍ഡ്കാരി അലിസ ക്ലാര്‍ക്കി 95 ദിവസമാണ് തുടര്‍ച്ചയായി ഓടിയത്.

അഭയാര്‍ത്ഥി പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് ലക്ഷ്യമിട്ടതായിരുന്നു കെയ്റ്റിന്റെ ഓട്ടം. 100 ദിവസത്തെ ഓട്ടത്തിനിടെ അഭയാര്‍ത്ഥികള്‍ക്കായി 25000 പൗണ്ട് (24 ലക്ഷം) കെയ്റ്റ് സ്വരൂപിച്ചു.

ജൂലൈയില്‍ മറ്റൊരു വെല്ലുവിളി ഏറ്റെടുക്കുന്നതിന് മുമ്പ്, 38 കിലോമീറ്റര്‍ നീന്തല്‍, 1,800 കിലോമീറ്റര്‍ സൈക്ലിംഗ്, 421 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്ന ഡെക്കാ ട്രയത്തലണ്‍ പരിശീലനത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് കെയ്റ്റ്. അതിനു മുന്‍പ് ഒരാഴ്ചത്തെ വിശ്രമം ആവശ്യമാണ്. തന്റെ നേട്ടങ്ങള്‍ ഇത്തരം കായിക ഇനങ്ങളിലേയ്ക്ക് വരാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും കെയ്റ്റ് പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.