ബെംഗളൂരു: കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് സൂചന. ബിജെപിക്ക് പ്രതിസന്ധി മാത്രം സമ്മാനിച്ചതാണ് ബൊമ്മെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ഒന്‍പതു മാസമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്.
തുടര്‍ച്ചയായ വിവാദങ്ങള്‍ ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. അഴിമതി ആരോപണത്തില്‍ മന്ത്രിയുടെ രാജിയും, ഹിജാബ് വിവാദവുമെല്ലാം വലിയ പ്രശ്നങ്ങളായിരുന്നു. ഇത് അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
കേന്ദ്രമന്ത്രി അമിത് ഷാ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ഇത് മാറ്റത്തിനുള്ള സൂചനയായി കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാവുമെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ മാറ്റം മുഖ്യമന്ത്രിയെ തന്നെ മാറ്റുന്നതിനുള്ളതാണെന്ന് നേതാക്കള്‍ പയുന്നു. ഗുജറാത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയെ തന്നെ മാറ്റി ബിജെപി കേന്ദ്ര നേതൃത്വം ഞെട്ടിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.