യുഎഇ ഇന്ത്യ യാത്ര, മാർഗനിർദ്ദേശങ്ങള്‍ ഓ‍ർമ്മിപ്പിച്ച് എയർഇന്ത്യ എക്സ് പ്രസ്

യുഎഇ ഇന്ത്യ യാത്ര, മാർഗനിർദ്ദേശങ്ങള്‍ ഓ‍ർമ്മിപ്പിച്ച് എയർഇന്ത്യ എക്സ് പ്രസ്

യുഎഇ: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്കുളള കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ഓർമ്മപ്പെടുത്തി എയർഇന്ത്യ. ഈദ് അവധിദിനങ്ങളില്‍ യാത്രകള്‍ വർദ്ധിച്ച സാഹചര്യത്തിലാണ് ഓർമ്മപ്പെടുത്തല്‍

1. യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്ന് കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും എടുത്തവരെ യാത്രയ്കക്ക് മുന്‍പുളള ആർ ടി പിസിആർ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് ഇളവ് ബാധകമാകുകയെന്നുളളത് https://www.mohfw.gov.in/ എന്ന വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്

2. കോവിഡ് വാക്സിനേഷന്‍റെ സർട്ടിഫിക്കറ്റ് https://www.newdelhiairport.in/airsuvidha/apho-registration എന്ന വെബ്സൈറ്റിലെ ലിങ്കില്‍ അപ്ലോഡ് ചെയ്യണം. 

3. വാക്സിനെടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂർ മുന്‍പുളള കോവിഡ് 19 ആർടി പിസിആർ സർട്ടിഫിക്കറ്റ് https://www.newdelhiairport.in/airsuvidha/apho-registration അപ്ലോഡ് ചെയ്യണം. കൈയ്യില്‍ സർട്ടിഫിക്കറ്റ് കരുതുകയും വേണം.

4. 14 ദിവസങ്ങള്‍ക്കുളളില്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പടെയുളള സത്യവാങ്ങ്മൂലവും ഇതേ വെബ്സൈറ്റില്‍ സമർപ്പിക്കണം.

5. നിർദ്ദേശങ്ങള്‍ പാലിക്കാത്ത യാത്രക്കാരെ ബോർഡിംഗിന് അനുവദിക്കില്ല.

6. വിമാനത്താവളത്തിലെത്തുന്ന മുറയ്ക്ക് ശരീരതാപനില പരിശോധനയുണ്ടാകും, ഏതെങ്കിലും തരത്തില്‍ അസ്വഭാവികത അനുഭവപ്പെട്ടാല്‍ തുടർ നടപടികള്‍ സ്വീകരിക്കും.
അഞ്ച് വയസിന് താഴെയുളള കുട്ടികളെ യാത്രയ്ക്ക് മുന്‍പും ശേഷവുമുളള പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.