തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയം ഇന്ന് പുനരാരംഭിക്കും. ആദ്യ സെഷന്‍ പുതുക്കിയ ഉത്തരസൂചിക പരിശോധിക്കാനായി ചെലവഴിക്കും.
കൂടുതല്‍ ഉത്തരങ്ങള്‍ പുതിയ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗവേഷണ ബിരുദാനന്തര ബിരുദമുള്ള മൂന്ന് കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെട്ട വിദഗ്ദ സമിതിയാണ് പുതിയ സൂചിക തയ്യാറാക്കിയത്.
മൂല്യനിര്‍ണയം നടത്തിയ 28000 ഉത്തരക്കടലാസുകള്‍ പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ വീണ്ടും നോക്കും. അധ്യാപകര്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് മൂന്നു ദിവസം മൂല്യനിര്‍ണയം സ്തംഭിച്ചിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.