നീറ്റ് പരീക്ഷക്കെതിരായ ബില്ല്; തുടർനടപടികൾക്കായി ഗവർണർ പ്രസിഡന്റിന് കൈമാറി

നീറ്റ് പരീക്ഷക്കെതിരായ ബില്ല്; തുടർനടപടികൾക്കായി ഗവർണർ   പ്രസിഡന്റിന് കൈമാറി

ചെന്നൈ: സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള തമിഴിനാട് സര്‍ക്കാരിന്റെ ബില്ല് ഗവര്‍ണര്‍ ആര്‍.എന്‍ രവി പ്രസിഡന്റിന്റെ പരിഗണനക്കയച്ചു

ഭരണഘടനാപ്രകാരമല്ല ബില്ല് തയ്യാറാക്കിയിട്ടുള്ളതല്ലെന്നും പ്രസിഡന്റ് ബില്ലിന് അനുമതി നല്‍കില്ലെന്നും ബിജെപി തമിഴ്‌നാട് ഘടകം മേധാവി അണ്ണാമലൈ പറഞ്ഞു. രണ്ട് തവണ പാസാക്കിയിട്ടും ബില്ല് പ്രസിഡന്റിന് അയക്കാതെ തടഞ്ഞുവച്ചതില്‍ ഡിഎംകെ ഗവര്‍ണര്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു.

പ്രസിഡന്റിന് അയക്കുന്നതിനുവേണ്ടി തമിഴ്‌നാട്ടിലെ രണ്ട് മന്തിമാരായ സുബ്രഹ്മണ്യന്‍, തങ്കം എന്നിവര്‍ കഴിഞ്ഞ ആഴ്ച ഗവര്‍ണരെ കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഈ ബില്ല് പാസാക്കിയെങ്കിലും ഗവര്‍ണര്‍ തിരിച്ചയച്ചു. പിന്നീട് ഫെബ്രുവരിയിലാണ് വീണ്ടും ബില്ല് പാസാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.