കോവിഡ് വ്യാപനം മൂലം ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു; കായിക മാമാങ്കം നടക്കേണ്ടിയിരുന്നത് സെപ്റ്റംബര്‍ 10 മുതല്‍ ചൈനയില്‍

കോവിഡ് വ്യാപനം മൂലം ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു; കായിക മാമാങ്കം നടക്കേണ്ടിയിരുന്നത് സെപ്റ്റംബര്‍ 10 മുതല്‍ ചൈനയില്‍

ബെയ്ജിങ്: ചൈനയില്‍ കോവിഡ് തരംഗം വീണ്ടും ആഞ്ഞടിച്ചതോടെ ഏഷ്യന്‍ ഗെയിംസ് നീട്ടിവച്ചു. സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ ചൈനയിലെ ഹാന്‍ചൗ നഗരത്തിലായിരുന്നു ഗെയിംസ് നടക്കേണ്ടിയിരുന്നത്. ഇതാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത്. പുതുക്കിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഗെയിംസ് മാറ്റി വെച്ച വിവരം ചൈനീസ് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമാണ് ഹാന്‍ചൗ. ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഴ്ചകള്‍ നീണ്ട ലോക്ഡൗണിലാണ്.

ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ബെയ്ജിങ് ശൈത്യകാല ഒളിംപിക്സ് നടത്തിയത് പോലെ ബബിളിനുള്ളില്‍ ഏഷ്യന്‍ ഗെയിംസും നടത്തും എന്നാണ് ചൈന ആദ്യം നിലപാടെടുത്തത്. എന്നാല്‍ കോവിഡ് എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ച് പടര്‍ന്നു പിടിച്ചതോടെ അധികൃതര്‍ തീരുമാനം മാറ്റുകയായിരുന്നു.

ഗെയിംസ് മാറ്റി വച്ചത് വിവിധ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏഷ്യന്‍ ഗെയിംസിനായി അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം ഇനി ഗെയിംസ് ഉണ്ടായേക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.