ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; നാടെങ്ങും വ്യാപക ആക്രണം

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; നാടെങ്ങും വ്യാപക ആക്രണം

കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തമായതോടെ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ വീണ്ടും അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്റിന്റെ നടപടി. ഏപ്രില്‍ ഒന്നിനും ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അഞ്ചിന് പിന്‍വലിച്ചിരുന്നു.

നാടെങ്ങും വ്യാപക ആക്രമണങ്ങളാണ് അരങ്ങേറുന്നത്. വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശി. സര്‍ക്കാര്‍സ്വകാര്യ മേഖലകളിലെ തൊഴിലാളി സംഘടനകളെല്ലാം ഒന്നിച്ചു പണിമുടക്കിയതോടെ ഇന്നലെ രാജ്യമാകെ സ്തംഭിച്ചു. സ്‌കൂളുകളും കടകളുമെല്ലാം അടഞ്ഞുകിടന്നു.


പണിമുടക്കില്‍ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നു, ഷെഡ്യൂള്‍ ചെയ്ത ഒരു ട്രെയിന്‍ സര്‍വീസ് ഒഴികെ എല്ലാം റദ്ദാക്കി. സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. വ്യവസായ തൊഴിലാളികള്‍ അവരുടെ ഫാക്ടറികള്‍ക്ക് പുറത്ത് പ്രകടനം നടത്തുകയും സര്‍ക്കാരിനെതിരായ രോഷം പ്രകടിപ്പിച്ച് രാജ്യത്തുടനീളം കരിങ്കൊടികള്‍ ഉയര്‍ത്തുകയും ചെയ്തു.

പാര്‍ലമെന്റ് മന്ദിരത്തിലേക്കുള്ള പ്രധാന റോഡ് തടസപ്പെടുത്തിയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ പോലീസുമായി ഏറ്റുമുട്ടി. ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു, തുടര്‍ന്ന് രണ്ട് ട്രക്കുകളില്‍ നിന്ന് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പാര്‍ലമെന്റിലേക്കുള്ള പ്രവേശനം തടയാന്‍ സ്ഥാപിച്ച പോലീസ് ബാരിക്കേഡുകള്‍ക്ക് പിന്നില്‍ ശക്തമായ തടിച്ചുകൂടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് മുമ്പ് നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇത് രണ്ടാം തവണയാണ് പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചത്.

ഇതോടെ പാര്‍ലമെന്റ് സമ്മേളനം 17 വരെ നിര്‍ത്തി വച്ചു. വീണ്ടും സമ്മേളിക്കുന്ന 17ന് പാര്‍ലമെന്റ് വളയുമെന്നു വിദ്യാര്‍ഥികള്‍ മുന്നറിയിപ്പു നല്‍കി. അതേസമയം, രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രംഗത്തെത്തി.



ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് നിലവിലെ ലങ്കയുടെ കരുതല്‍ ധനശേഖരം 50 മില്യണ്‍ ഡോളറിലും താഴെയാണ്. അത് പാപ്പരാകുന്ന അവസ്ഥയിലും മോശമാണ് എന്ന് എസ്‌ജെബി എംപി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. ഇനിയും അത് ഇടിഞ്ഞാല്‍ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഇന്ത്യ ഇതുവരെ ലങ്കയ്ക്ക് നല്‍കിയത് അഞ്ച് ബില്യണ്‍ ഡോളറിന്റെ സഹായം കൂടാതെ സഹായങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി ഇന്ത്യ 440,000 മെട്രിക് ടണ്‍ പെട്രോള്‍കൂടി കൊളംബോ തുറമുഖത്തെത്തി. അതേസമയം, കൈപ്പറ്റിയ കടത്തെ റീസ്ട്രക്ച്ചര്‍ ചെയ്യണം എന്ന ശ്രീലങ്കയുടെ അഭ്യര്‍ത്ഥന ചൈന നിരസിച്ചു.



കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്തതിനാലാണ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായത്. 'ഗോ ഹോം ഗോട്ട' എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രതിഷേധ സ്വരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.