ജാര്‍ഖണ്ഡ്: മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെയും അവരുമായി ബന്ധം പുലര്‍ത്തുന്നവരുടെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 19 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. വീടുകളിലും ഓഫീസുകളിലുമായി നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
പൂജാ സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ റാഞ്ചിയിലെ വീട്ടില്‍ നാല് പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്. 500 ന്റെയും 2000 ന്റെയുമെല്ലാം നോട്ടുകളായിട്ടാണ് പണം പിടിച്ചെടുത്തത്. സമീപ കാലത്തെ ഇഡിയുടെ വമ്പന്‍ കള്ളപ്പണ വേട്ടയാണിത്.
2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടി വെട്ടിച്ച കേസില്‍ കുന്തീ ജില്ലയിലെ ഒരു ജൂണിയര്‍ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്ക് കൊടുത്തെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്‌ഡെന്ന് ഇഡി പറയുന്നു.
നിലവില്‍ ജാര്‍ഖണ്ഡ് മൈനിംഗ് ആന്‍ഡ് ജിയോളജി സെക്രട്ടറിയാണ് പൂജാ സിംഗാള്‍. ഇവരുമായി ബന്ധപ്പെട്ടവരുടെ വസതികളിലടക്കം പരിശോധന തുടരുകയാണ്. ജാര്‍ഖണ്ഡില്‍ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.