ഇടുക്കി: സിനിമ നടന്‍ ജോജു ജോര്‍ജിന് എതിരെ കേസെടുക്കാമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവിന്റെ പരാതി. ഓഫ് റോഡ് റൈഡ് സംഭവത്തിന് എതിരെ ആയിരുന്നു കെഎസ്യുവിന്റെ പരാതി. കഴിഞ്ഞദിവസം വാഗമണ്ണില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചിരുന്നു.
ഇതില്‍ പങ്കെടുത്ത സിനിമ നടന്‍ ജോജു ജോര്‍ജിന് എതിരെയും സംഘടിപ്പിച്ചവര്‍ക്ക് എതിരെയും കേസെടുക്കണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആണ് പരാതി നല്‍കിയത്. ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
റൈഡ് നടത്തിയ ഭൂമിയില്‍ നിയമ വിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചു എന്നും ഈ ഭൂമി കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധ ഉണ്ടെന്നും ടോണി തോമസ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വേണ്ട സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ ആയിരുന്നു റൈഡ് നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.