ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് കയ്യേറ്റമൊഴിപ്പിക്കലില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രിം കോടതി, ഹര്‍ജിയുമായി വന്ന സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു.
റിട്ട് സമര്‍പ്പിക്കാനായി എന്ത് ഭരണഘടനാവകാശമാണ് നിഷേധിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു. കോടതിയെ രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയാക്കരുതെന്നും ഹര്‍ജിയുമായെത്തിയ സിപിഐഎമ്മിനെ ഓര്‍മ്മിപ്പിച്ച കോടതി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനും അഭിഭാഷകനോട് നിര്‍ദേശിച്ചു.
ജഹാംഗിര്‍പുരിക്ക് പിന്നാലെ ഷഹീന്‍ബാഗിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ ബുള്‍ഡോസറെത്തിയ പശ്ചാത്തലത്തിലാണ് ഇതിനെതിരെ സിപിഎം സുപ്രിം കോടതിയെ സമീപിച്ചത്. അതേസമയം പൗരത്വ നിയമത്തിനെതിരായ വന്‍ പ്രതിഷേധത്തിന്റെ കേന്ദ്രമായ ഷഹീന്‍ ബാഗിലേക്ക് തെക്കന്‍ ഡല്‍ഹിയിലെ ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഇന്ന് രാവിലെ ബുള്‍ഡോസറുമായി എത്തിയതോടെ നാട്ടുകാരുടെ വലിയ സംഘം ബുള്‍ഡോസറുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു.
ഒഴിപ്പിക്കല്‍ നടപടികള്‍ക്കെതിരായ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ദില്ലി പൊലീസും എത്തിയതോടെ ശക്തമായ പ്രതിഷേധം തീര്‍ത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഷഹീന്‍ ബാഗിന് സമീപമുള്ള കാളിന്ദി കുഞ്ച്ജാമിയ നഗര്‍ പ്രദേശങ്ങളിലും ശ്രീനിവാസ് പുരിയിലും കനത്ത ജനകീയ പ്രതിഷേധമുണ്ടായി. ഷഹീന്‍ ബാഗിന് സമീപമുള്ള പ്രധാന റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ പത്ത് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ഷഹീന്‍ ബാഗിലും ബുള്‍ഡോസറുകളെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.