വെള്ളത്തില്‍ മുങ്ങിത്താണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു; ദാരുണ സംഭവം കോതമംഗലത്ത്

വെള്ളത്തില്‍ മുങ്ങിത്താണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങി മരിച്ചു; ദാരുണ സംഭവം കോതമംഗലത്ത്

കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ.അലിയാരാണ് മരിച്ചത്. കോഴിപ്പിള്ളി പുഴയില്‍ ഇന്ന് ഉച്ചയോടു കൂടി മക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോളാണ് അപകടമുണ്ടായത്.

പുഴയിലെ ചുഴിയിലകപ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബി ചുഴിയില്‍പ്പെട്ട് മുങ്ങി താണത്. ഇരുവരും പുഴയില്‍ മുങ്ങിത്താഴുന്നതു ശ്രദ്ധയില്‍പ്പെട്ട കോതമംഗലം അഗ്‌നിരക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റെജിയാണ് മകനെ രക്ഷിച്ചത്.

കോതമംഗലം അഗ്‌നിരക്ഷാ സേനയിലെ അംഗങ്ങള്‍ ഷിബു പി.ജോസഫ്, പി.എം.ഷാനവാസ്, വിഷ്ണു മോഹന്‍ എന്നിവര്‍ അബി കെ. അലിയാരെ മുങ്ങി എടുത്തു കോതമംഗലം ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പതിമൂന്നാം വിവാഹവാര്‍ഷിക ദിനത്തിലായിരുന്ന അബിയുടെ ദാരുണാന്ത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.