ആലപ്പുഴ: പരുമല മാന്നാറില്‍ വസ്ത്രവില്‍പനശാലയില്‍ വന്‍ തീപിടിത്തം. മെട്രോ സില്‍ക്സ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.
രാവിലെ ആറ് മണിയോടെയാണ് കടയില്‍ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ പൊലീസിലും ഫയര്‍ ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.
മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്‍പന ശാലയ്ക്കാണ് തീപിടിച്ചത്. രണ്ടാം നിലയിലാണ് തീപിടിത്തം തുടങ്ങിയത്. സമീപത്തെ ഗോഡൗണിനും തീപിടിച്ചു. ആളപായമില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് കട അടച്ച് വീട്ടിലേക്ക് പോയതെന്ന് ഉടമ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.