വാർക്കപ്പണിയും ഡാൻസും പ്രാർത്ഥനയുമായി കുറവിലങ്ങാട്ട് ഒരു കൊച്ചച്ചൻ

വാർക്കപ്പണിയും ഡാൻസും പ്രാർത്ഥനയുമായി കുറവിലങ്ങാട്ട് ഒരു  കൊച്ചച്ചൻ

കോട്ടയം : കുറവിലങ്ങാട് പള്ളിയിലെ ഇമ്മാനുവൽ കൊച്ചച്ചൻ കുറവിലങ്ങാട്ടും സോഷ്യൽമീഡിയയിലും തരംഗമാകുകയാണ്.  ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കുറവിലങ്ങാട് മർത്തമറിയം സണ്ടേസ്കൂൾ നിർമിക്കുന്ന ഭവനത്തിന്റെ വാർക്കപ്പണിയുടെ തുടക്കത്തിൽ പ്രാർത്ഥിക്കാൻ എത്തിയ ഇമ്മാനുവേൽ അച്ചൻ അല്പസമയം കഴിഞ്ഞ് സാധാരണവേഷത്തിൽ സന്നദ്ധപ്രവർത്തകരോടൊപ്പം ചേർന്ന് വീടിന്റെ വാർക്കപണികൾ ചെയ്യുന്നതാണ് നാട്ടുകാർ കാണുന്നത്.

കഴിഞ്ഞമാസം ഇടവകയിൽ നടന്ന വിശ്വാസോത്സവത്തിൽ കുട്ടികൾക്കൊപ്പം ചുവട് വയ്ക്കുന്ന ഇമ്മാനുവേൽ അച്ചന്റെ  ചിത്രവും  വൈറലായി മാറിയിരുന്നു. അച്ചനോട് ഇതേ പറ്റി ചോദിച്ചാൽ പറയും: "അന്ന് കുട്ടികൾക്കൊപ്പം കൂടി; ഇന്ന് നാട്ടുകാർക്കൊപ്പം. അത്രമാത്രം."


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.