കൊച്ചി: എറണാകുളം-ബംഗളൂരു അടക്കം നാല് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. ഇന്ന് രാവിലെ വാരാണസിയില്‍ നടക്കുന്ന ചടങ്ങില്‍ ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യുക. എറണാകുളം- ബംഗളൂരുവിനു പുറമെ ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹാരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നി റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ട്രാക്കില്‍ ഇറങ്ങുന്നത്.
വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. കഴിഞ്ഞ ദിവസം വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു. ചെയര്‍ കാറിന് 1095 രൂപയും എക്സിക്യൂട്ടീവ് ചെയര്‍ കാറിന് 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടന യാത്ര. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങും.
കെഎസ്ആര്‍ ബംഗളൂരുവില്‍ നിന്ന് രാവിലെ 5:10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1:50 ന് എറണാകുളത്തെത്തും. 2:20 ന് എറണാകുളത്ത് നിന്ന് തിരിച്ച് രാത്രി 11 ന് ബംഗളൂരുവിലെത്തും. എട്ട് മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം. അതേസമയം ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.
എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ദക്ഷിണ റെയില്‍വേ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നടത്തുക. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പുകള്‍ ഉള്ളത്. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബംഗളൂരു എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.