'ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോയേക്കും'; അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ട്രംപ്

'ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോയേക്കും'; അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോഡിയുമായുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

റഷ്യയില്‍ നിന്ന് പെട്രോളിയം വാങ്ങുന്നത് നരേന്ദ്ര മോഡി വലിയ അളവില്‍ കുറച്ചിട്ടുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. താന്‍ അവിടേക്ക് ചെല്ലണമെന്ന് അദേഹം ആഗ്രഹിക്കുന്നു. അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. താന്‍ പോയേക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇന്ത്യയിലേക്ക് അടുത്ത വര്‍ഷം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പോകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇന്ത്യയ്ക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ട്രംപ് താല്‍പര്യപ്പെടുന്നില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ട്രംപ് സൂചന നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.