മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ ഡീക്കനായി ബിബിന്‍ വേലംപറമ്പില്‍

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ പ്രഥമ ഡീക്കനായി ബിബിന്‍ വേലംപറമ്പില്‍

മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പ്രഥമ ഡീക്കനായ ബിബിന്‍ വേലംപറമ്പില്‍ (താഴത്തെ നിരയില്‍ വലത്തുനിന്ന് ആദ്യം) മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പുരോഹിതര്‍ക്കുമൊപ്പം.

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പ്രഥമ ഡീക്കനായി ബ്രദര്‍ ബിബിന്‍ വേലംപറമ്പില്‍. ഇന്നലെ റോമില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്നാണ് ഡീക്കന്‍ പട്ടം സ്വീകരിച്ചത്.


ബ്രദര്‍ ബിബിന്‍ വേലംപറമ്പില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍നിന്ന് ഡീക്കന്‍ പട്ടം സ്വീകരിക്കുന്നു.

2014-ല്‍ സ്ഥാപിതമായ മെല്‍ബണ്‍ രൂപതയുടെ ആദ്യത്തെ ഡീക്കന്‍ ആണ് ബിബിന്‍ വേലംപറമ്പില്‍. ചങ്ങനാശേരി അതിരൂപതയിലെ നെടുംകുന്നം സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി ഇടവകാംഗമായ ബിബിന്‍ വേലംപറമ്പില്‍, വി.വി സാബുവിന്റെയും ജാന്‍സിയുടെയും മകനാണ്. സഹോദരി: ബിസ്മി കുര്യൻ. പ്രാഥമിക വിദ്യാഭ്യാസം കേരളത്തില്‍ പൂര്‍ത്തിയാക്കിയ ഡീക്കന്‍ ബിബിന്‍ റോമിലുള്ള പൊന്തിഫിസിയോ കോളജ് ഇന്റര്‍നാഷണല്‍ മരിയ മാട്രേ എക്ലെസിയായില്‍ വിദ്യാര്‍ഥിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.