അബുദാബി: യുഎഇ പ്രസിഡന്‍റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി എമിറേറ്റിലെ വിനോദ ആഘോഷ തല്‍സമയ പരിപാടികളെല്ലാം റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എമിറേറ്റിലെ എല്ലാ വിനോദ-സംഗീതനൃത്ത-ആഘോഷപരിപാടികളും നിർത്തിവയ്ക്കുന്നുവെന്നാണ് അബുദിബ സാംസ്കാരിക വിനോദ വകുപ്പിന്‍റെ അറിയിപ്പ്.
ഉത്സവങ്ങളോട് അനുബന്ധിച്ച് നടക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഇന്‍റനർാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ പുരസ്കാരചടങ്ങുകള്‍ ജൂലൈയിലേക്ക് മാറ്റിയിട്ടുണ്ട്. എമിറേറ്റില്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പക്ഷെ ഇതോടനുബന്ധിച്ച് സംഗീത നൃത്ത പരിപാടികള്‍ നടത്താന്‍ അനുമതിയില്ല. പരിപാടികള്‍ പുതുക്കിയ തിയതികളിലേക്ക് മാറ്റാന്‍ ഹോട്ടലുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
രാഷ്ട്ര നേതാവിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്തുടനീളമുളള നിരവധി വിനോദ സാംസ്കാരിക പരിപാടികള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. അഞ്ചാമത് അബുദബി കള്‍ച്ചറല്‍ സമ്മിറ്റും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
രാജ്യം 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണത്തിലൂടെ കടന്ന് പോവുകയാണ്. പതാക പകുതി താഴ്ത്തി കെട്ടിയിട്ടുണ്ട്. സർക്കാർ-സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളും മൂന്ന് ദിവസം പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. മന്ത്രാലയങ്ങളിലുള്‍പ്പടെ ചൊവ്വാഴ്ച മാത്രമെ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കുകയുളളൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.