ചന്ദ്രനെ ചുവപ്പാക്കി സൂപ്പര്‍മൂണ്‍; 2022 ലെ ആദ്യ സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സൗരയൂഥം സാക്ഷി

ചന്ദ്രനെ ചുവപ്പാക്കി സൂപ്പര്‍മൂണ്‍; 2022 ലെ ആദ്യ സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സൗരയൂഥം സാക്ഷി

ഫ്‌ളോറിഡ: 'സൂപ്പര്‍മൂണ്‍' എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന 2022 ലെ ആദ്യ സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് ഞായറാഴ്ച്ച രാത്രി സൗരയൂഥം സാക്ഷ്യം വഹിച്ചു. രത്രി 9.30ന് ആരംഭിച്ച പ്രതിഭാസം തിങ്കള്‍ പുലര്‍ച്ചെവരെ നീണ്ടു. ഈ സമയം ചന്ദ്രന്‍ ചുവപ്പു നിറത്തിലാണ് ദൃശ്യമായത്.

സാധാരണയേക്കാള്‍ വലുപ്പവും തിളക്കവുമുള്ള ചന്ദ്രനെയാണ് സൂപ്പര്‍ മൂണുകള്‍ എന്നറിയപ്പെടുക. ഭൂമിയുടെ ഏറ്റവും അടുത്ത ഭ്രമണപാതയിലൂടെ കടന്നുപോകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ സമയം ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം കുറവായിരിക്കും.

സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയിലായിരിക്കും. എല്ലാവര്‍ഷവും സാധാരണ മെയ് മാസത്തിലാണ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുക.

ഇത്തവണ തെക്കെ അമേരിക്ക, അന്റാര്‍ട്ടിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ചന്ദ്രഗ്രഹണം ദൃശ്യമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ദൃശ്യമായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.