തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: ആകെ എട്ടു സ്ഥാനാര്‍ഥികള്‍; ജോ ജോസഫിന് അപരനായി ചങ്ങനാശേരിക്കാരന്‍

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: ആകെ എട്ടു സ്ഥാനാര്‍ഥികള്‍; ജോ ജോസഫിന് അപരനായി ചങ്ങനാശേരിക്കാരന്‍

കൊച്ചി: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നവും അനുവദിച്ചുകിട്ടിയിട്ടുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ പത്ത് പേരുടെ പത്രികകള്‍ തള്ളിയിരുന്നു.

പരിശോധന സമയത്ത് ഉയര്‍ന്ന ആക്ഷേപങ്ങള്‍ തള്ളിയാണ് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകരിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപരനായി ജോമോന്‍ ജോസഫ് എന്നയാള്‍ സ്വതന്ത്രനായി രംഗത്തുണ്ട്. ബാലറ്റ് യന്ത്രത്തില്‍ ആദ്യപേര് ഉമ തോമസിന്റേതാണ്. രണ്ടാമതായി ജോ ജോസഫും മൂന്നാമതായി എ.എന്‍. രാധാകൃഷ്ണനുമുണ്ട്.

സ്ഥാനാര്‍ഥികളും ചിഹ്നവും: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസ് (കൈ), സി.പി.എം സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് (ചുറ്റിക അരിവാള്‍ നക്ഷത്രം), ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ (താമര). സ്വതന്ത്ര സ്ഥാനാര്‍ഥികള്‍: അനില്‍ നായര്‍ (ബാറ്ററി ടോര്‍ച്ച്), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ (കരിമ്പു കര്‍ഷകന്‍), സി.പി. ദിലീപ് നായര്‍ (ടെലിവിഷന്‍), ബോസ്‌കോ കളമശ്ശേരി (പൈനാപ്പിള്‍), മന്മഥന്‍ (ഓട്ടോറിക്ഷ). ചങ്ങനാശ്ശേരി വണ്ടിപ്പേട്ട സ്വദേശിയാണ് ജോമോന്‍ ജോസഫ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.