കല്‍പ്പറ്റ: മുട്ടില്‍ മരം മുറിയില്‍ കേസില്‍ ആരോപണ വിധേയനായ മുന്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍.
മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസറായിരുന്ന കെകെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഈട്ടി മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് സഹായം നല്‍കിയതിനാണ് കേസില്‍ പ്രതി ചേര്‍ത്തത്.
വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലില്‍ എട്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ മുട്ടില്‍ വില്ലേജ് സ്പെഷല്‍ ഓഫീസര്‍ കെഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.