ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കാന്‍ കെഎസ്ആര്‍ടിസി; ആദ്യ പരീക്ഷണം തിരുവനന്തപുരം മണക്കാട് ടിടിഇയില്‍

ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കാന്‍ കെഎസ്ആര്‍ടിസി; ആദ്യ പരീക്ഷണം തിരുവനന്തപുരം മണക്കാട് ടിടിഇയില്‍

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണെങ്കിലും കെഎസ്ആര്‍ടിസി പരീക്ഷണങ്ങള്‍ നിര്‍ത്തുന്നില്ല. ഉപയോഗശൂന്യമായ ബസുകളെ മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്. ബസുകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടു വന്ന് ക്ലാസ് മുറികളായി തിരിച്ച്, രണ്ടോ നാലോ ക്ലാസ് മുറികള്‍ക്കുള്ള ഇടംകൂടി കണ്ടെത്തുകയാണ്. ലോ ഫ്‌ളോര്‍ വേണമെന്ന ആവശ്യം പരിഗണിച്ച് ലോ ഫ്‌ളോര്‍ തന്നെ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

ഇനി എല്ലാവരും കെട്ടിടം വേണ്ട ലോ ഫ്‌ളോര്‍ ബസു തന്നെ മതിയെന്ന് പറഞ്ഞു കളയരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ആദ്യ ബസ് ക്ലാസ് മുറികള്‍ വരുന്നത്. രണ്ടു ലോ ഫ്‌ലോര്‍ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.