കൊല്‍ക്കത്ത: എഎഫ്‌സി കപ്പ് ചാംപ്യന്‍ഷിപ്പില്‍ ഐഎസ്എല്‍ ക്ലബായ എടികെ മോഹന്‍ ബഗാനെ പരാജയപ്പെടുത്തി ഗോകുലം കേരള ചരിത്രമെഴുതി. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ 4-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള ചരിത്രത്തിന്റെ ഭാഗമായത്.
ലൂക്ക മെയ്സന്‍, മലയാളി താരങ്ങളായ റിഷാദ്, ജിതിന്‍ എന്നിവരാണ് ഗോകുലത്തിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ജയത്തോടെ ആദ്യമായി ഒരു കേരള ക്ലബ് എഎഫ്‌സി മത്സരം ജയിക്കുക എന്ന നേട്ടം സ്വന്തമാക്കാന്‍ മലബാറിയന്‍സിന് കഴിഞ്ഞു.
അഞ്ചു മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിനു വേണ്ടി രണ്ടു മലയാളി താരങ്ങളും ഗോള്‍ നേടി. ഗോള്‍ രഹിത ആദ്യ പകുതിക്കു ശേഷം 50-ാം മിനുട്ടില്‍ സ്ലോവേനിയന്‍ താരം ലൂക്ക മെജ്സനാണ് ആദ്യ ഗോള്‍ നേടിയത്.
കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഗോകുലത്തിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ശക്തമായ നിരയുണ്ടായിരുന്നിട്ടും ഗോകുലം ശ്രദ്ധയോടെ നടത്തിയ നീക്കങ്ങളാണ് മലബാറിയന്‍സിന് ജയം നല്‍കിയത്. ഗ്രൂപ്പില്‍ ഗോകുലത്തിന് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.
21 ന് മാള്‍ഡീവ്സ് ക്ലബായ മസിയക്കെതിരേയും 24 ന് ബംഗ്ലാദേശ് ക്ലബായ ബസുന്ധര കിങ്സിനെതിരേയുമാണ് ഗോകുലത്തിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്ന് പോയിന്റുമായി ഗോകുലം കേരളയാണ് ഇപ്പോള്‍ ഒന്നാമത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.