ഫെഡറല്‍ ബാങ്ക് വിളിക്കുന്നു: ബിരുദാനന്തര ബിരുദധാരികള്‍ക്ക് ഓഫിസര്‍ ആകാം; ശമ്പളം 58,500 രൂപ

ഫെഡറല്‍ ബാങ്ക് വിളിക്കുന്നു: ബിരുദാനന്തര ബിരുദധാരികള്‍ക്ക് ഓഫിസര്‍ ആകാം; ശമ്പളം 58,500 രൂപ

ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം പാസായവര്‍ക്ക് ഫെഡറല്‍ ബാങ്കില്‍ ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡില്‍ ഓഫിസറാകാം. ശമ്പള നിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രതിമാസം 58,500 രൂപ ശമ്പളം ലഭിക്കും.

പത്തു മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 1.5.2022ല്‍ ഉയര്‍ന്ന പ്രായപരിധി 27 വയസ്. 1995 മെയ് ഒന്നിനോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 32 വയസ്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.federalbank.co.in ല്‍ കരിയേഴ്‌സ് പേജിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി മെയ് 23 വരെ. ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് അസസ്‌മെന്റ്, ഗ്രൂപ്പ ചര്‍ച്ച, റോബോട്ടിക് ഇന്റര്‍വ്യൂ, പേഴ്‌സനല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ കേന്ദ്രങ്ങള്‍. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.