റഷ്യ ആക്രമണം കടുപ്പിച്ചു; ഡോണ്‍ബാസ് നരകതുല്യമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

റഷ്യ ആക്രമണം കടുപ്പിച്ചു; ഡോണ്‍ബാസ് നരകതുല്യമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

കീവ്: ഉക്രെയ്‌നില്‍ റഷ്യ ആക്രമണം ശക്തിപ്പെടുത്തി. ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ ശ്രമിക്കുന്നതിനു പ്രതികാരമെന്നാണ് ഇതിനെ വിലയിരുത്തുന്നത്. ഡോണ്‍ബാസ് മേഖലയില്‍ ആകാശത്തു നിന്നും കരയില്‍ നിന്നും അതിശക്തമായ ആക്രമണമാണ് ഇന്നലെ റഷ്യ നടത്തിയത്.

വ്യാപകമായി ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും പൗരന്മാര്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഡോണ്‍ബാസ് നരകമായെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

സീവീറോഡോണെട്‌സ്‌കില്‍ ഓരോ വീടും നശിപ്പിക്കുന്ന വിധം കനത്ത ഷെല്ലാക്രമണമാണ് നടന്നത്. എത്ര പേര്‍ മരിച്ചുവെന്നു പോലും കണക്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ അനുകൂലികള്‍ നിയന്ത്രിക്കുന്ന ലുഹാന്‍സ്‌ക് ഉടന്‍ തന്നെ പിടിച്ചെടുക്കുമെന്ന് റഷ്യ ഇതിനിടെ അവകാശപ്പെട്ടു.

ഏറ്റവും രൂക്ഷമായ ആക്രമണം നടന്ന മരിയുപോളില്‍ നിന്ന് ഗുരുതരമായി പരുക്കേറ്റ സൈനികരെ നീക്കി. മറ്റുള്ളവരുടെ സ്ഥിതിയെന്തായെന്ന് വ്യക്തമായിട്ടില്ല. 1700 പേര്‍ കീഴടങ്ങിയെന്നാണ് സൂചന. 2000 പേര്‍ കീഴടങ്ങിയെന്നു റഷ്യ അവകാശപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.