ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി സുപ്രീം കോടതി. പകപോക്കല്‍ പോലെ വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. മധ്യപ്രദേശില്‍ കവര്‍ച്ചയ്ക്കിടെ മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്.
പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ തേടുകയും മനോനില പരിശോധിക്കുകയും വേണം. പശ്ചാത്തപിക്കാന്‍ സാധ്യതയുണ്ടോയെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ കുടുംബ പശ്ചാത്തലം ഉള്‍പ്പെടെ എല്ലാ വിവരങ്ങളും സര്‍ക്കാര്‍ ശേഖരിച്ച് കോടതിക്ക് നല്‍കണം. ഇവയെല്ലാം പരിശോധിച്ച് മാത്രമേ വധശിക്ഷാ നടപടിയിലേക്ക് പോകാവൂ എന്നും കോടതി വ്യക്തമാക്കി.
2015ല്‍ മധ്യപ്രദേശിലുണ്ടായ ഒരു കേസിന്റെ വിധി പ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹൈക്കോടതി ശരിവച്ച ആറില്‍ മൂന്നു പേരുടെ വധശിക്ഷ റദ്ദാക്കിയാണ് കോടതി ഇക്കാര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചത്.
നേരത്തെ ബച്ചന്‍ സിംങ് കേസില്‍ കൊലപാതകം നടന്ന സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പ്രതിയുടെ മാനസികനില എങ്ങനെ, കൊലപാതകം നടത്താനിടയായ സാഹചര്യം ഏത്, കുടുംബ പശ്ചാത്തലം എങ്ങനെ, ജോലി എന്തായിരുന്നു, ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ചേ വധശിക്ഷയിലേക്ക് പോകാവൂ എന്നായിരുന്നു ബച്ചന്‍ സിംങ് കേസിലെ നിര്‍ദേശങ്ങള്‍.
വിചാരണഘട്ടത്തില്‍ തന്നെ സെഷന്‍സ് കോടതികള്‍ ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.