ന്യൂഡൽഹി: ഭാരത കരിസ്മാറ്റിക്ക് നവീകരണ ഗോൾഡൻ ജൂബിലി കൺവെൻഷൻ നടത്തപ്പെടുന്നു. 2022 മെയ് 27 മുതൽ 29 വരെ വൈകിട്ട് ഏഴ് മുതൽ 9 30 വരെ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച പൂർണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്. അതിന്റെ ഓർമ്മയ്ക്കായി കൺവെൻഷൻ മെമെന്റോ സർട്ടിഫിക്കേറ്റ് രൂപത്തിൽ പങ്കെടുക്കുന്നവരുടെ പേരിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. കൺവെൻഷനിൽ പേര് രജിസ്റ്റർ ചെയ്ത പങ്കെടുക്കുന്നവർക്ക് മാത്രമായിരിക്കും ഈ മെമെന്റോ സ്വന്തം പേരിൽ ലഭിക്കുക.
കൺവെൻഷനിൽ പങ്കെടുക്കുന്നതിന് പേജ് രജിസ്റ്റർ ചെയ്യാൻ https://goldenjubilee.ccrindia.in/goldenjubilee/index എന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ രജിസ്റ്റർ നൗ എന്ന ബട്ടൺ കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ പേരും വൈദികനോ, സന്യാസനോ, അല്മായനോ എന്നും ഏത് സ്ഥലം എന്നും മൊബൈൽ നമ്പറും മാത്രം നൽകുക. ഇമെയിൽ ഐഡി നൽകണമെന്നില്ല. ഏത് പേരിലാണ് രജിസ്റ്റർ ചെയ്യുന്നത് ആ പേരിലാണ് മെമെന്റോ ലഭിക്കുന്നത്. കൺവെൻഷന് ശേഷം ഇതേ ലിങ്കിൽ നിന്നും അവ ഡൗൺലോഡ് ചെയ്തെടുക്കാനും സാധിക്കും.
മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന കൺവെൻഷനിലെ അവസാനദിവസമായ 29 ന് ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി ലിയോപോൾഡോ ഗിരെല്ലി, ബോംബെ ആർച്ചുബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ലീമിസ്, ഗോവയിലെ മെത്രാപോലീത്തൻ ആർച്ചു ബിഷപ്പ് ഫിലിപ്പ് നേരി ഫെറോ, പോണ്ടിച്ചേരി ആർച്ചു ബിഷപ് ഫ്രാൻസിസ് കാലിസ്റ്റ്, ശ്രീലങ്ക ഡിവൈൻ ധ്യാന കേന്ദ്രത്തിലെ ഡയറക്ടർ ഫാ. അഗസ്റ്റിൻ വള്ളൂരാൻ, ഷെവലിയാർ സിറിൽ ജോൺ, മിഷേൽ മോറൻ, ജോണി ആന്റണി എന്നിവർ മുഖ്യാതിഥികളാകുന്നു.
ഓൺലൈൻ മുഖാന്തിരം 27 മുതൽ വൈകീട്ട് ശാലോം ടെലിവിഷനിലും ഷെക്കെയ്ന ടിവിയിലും കൺവെൻഷൻ സംപ്രേക്ഷണം ചെയ്യുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26