രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

സലാല: അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ്ജിയുടെ 31മത് രക്തസാക്ഷിത്വ ദിനം സലാല ഒഐസിസി റീജണൽ കമ്മിറ്റി രാജീവ്‌ സ്മൃതി ദിനമായി ആചരിച്ചു. ഇന്ത്യയുടെ വികസന സ്വപ്നങ്ങൾക്ക് കമ്പ്യൂട്ടർ വിപ്ലവത്തിലൂടെ പുതിയ മാനങ്ങൾ നൽകിയ രാജീവ്ജിയുടെ അകാല വേർപാട് കോൺഗ്രസ്‌ പാർട്ടിക്കും, രാജ്യത്തിനും ഏൽപ്പിച്ച ആഘാതം വളരെ വലുതാണെന്നു അധ്യക്ഷ പ്രസംഗം നടത്തിയ ശ്രീ സന്തോഷ്‌ കുമാർ പി കെ അനുസ്മരിച്ചു.

രാജീവ്ജി രാജ്യത്തിന് നൽകിയ സംഭാവനകൾ ലോക രാജ്യങ്ങൾക്ക് മാതൃകയാണെന്നും അതിന്റെ ഗുണഭോക്താക്കൾ ഇപ്പോൾ ബിജെപി ആണെന്നും രാജീവിന്റെ വികസനങ്ങൾ ബിജെപി വിറ്റു കാശാക്കുന്നു എന്നും ഉത്ഘാടന പ്രസംഗത്തിൽ കണ്ണൂർ ഡിസിസി സെക്രട്ടറി ശ്രീ. പൊയിൽ മുഹമ്മദ് അഭിപ്രായപെട്ടു

സെക്രട്ടറി ധന്യാരാജൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അജി ഹനീഫ സ്വാഗതവും, വിജയൻ നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ദീപക് മോഹൻദാസ്, സെക്രട്ടറി ഷിജു ജോർജ്, ഹരി ചേർത്തല, പ്രവീൺകുമാർ, റഫീഖ്, സദാനന്ദൻ, ടിജോ, സാജൻ, എന്നിവർ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.