കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും വിവാദം; നാലാം സെമസ്റ്റര്‍ എം.എസ്.സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കഴിഞ്ഞ വര്‍ഷത്തെ ആവർത്തനം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും വിവാദം; നാലാം സെമസ്റ്റര്‍ എം.എസ്.സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കഴിഞ്ഞ വര്‍ഷത്തെ ആവർത്തനം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യ പേപ്പര്‍ വിവാദം. തിങ്കളാഴ്ച നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കഴിഞ്ഞ വര്‍ഷത്തെ അതേപടി അവര്‍ത്തനം.

ഇത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടി. സര്‍വകലാശാല ഇതുവരെ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ഇത് നാലാം തവണയാണ് തുടര്‍ച്ചയായി ചോദ്യപ്പേപ്പര്‍ ആവര്‍ത്തിക്കപ്പെടുന്നത്.

അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി.ജെ വിന്‍സെന്റ് ചൊവ്വാഴ്ച കണ്‍ട്രോളര്‍ സ്ഥാനം ഒഴിയും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഹിസ്റ്ററി വിഭാഗത്തിലേക്ക് ഈ മാസം 25 ന് അദ്ദേഹം ചാർജ് എടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.