കശ്മീരിലെ അവസ്ഥയിലേക്ക് കേരളവും: ആലപ്പുഴ മുദ്രാവാക്യത്തില്‍ ആശങ്കയറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം; പ്രതികരിക്കാതെ കോണ്‍ഗ്രസ്

കശ്മീരിലെ അവസ്ഥയിലേക്ക് കേരളവും: ആലപ്പുഴ മുദ്രാവാക്യത്തില്‍ ആശങ്കയറിയിച്ച് ബിജെപി കേന്ദ്ര നേതൃത്വം; പ്രതികരിക്കാതെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കശ്മീരില്‍ ഹിന്ദുക്കള്‍ക്കും ഇതര മതസ്ഥര്‍ക്കുമെതിരേ ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്ന കാലത്തേതിനു സമാനമാണ് കേരളത്തിലെ നിലവിലെ അവസ്ഥയെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ആലപ്പുഴയില്‍ എസ്ഡിപിഐ റാലിയില്‍ പന്ത്രണ്ട് വയസുള്ള മുസ്ലീം ബാലന്‍ ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരേ കൊലവിളി പ്രസംഗം നടത്തിയത് ഗൗരവകരമായ കാര്യമാണെന്നും പ്രസ്താവനയില്‍ ബിജെപി പറഞ്ഞു.

പണ്ട് കശ്മീരില്‍ പണ്ഡിറ്റുകള്‍ക്കു നേരെ ആക്രമണങ്ങള്‍ തുടങ്ങുന്ന കാലത്ത് ഇതേ തരത്തില്‍ ഭീഷണി മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊലപ്പെടുത്തുന്നത് 'ആസാദി'യാണെന്നാണ് മുദ്രാവാക്യം വിളിച്ചത്. ഇത് നേരത്തേ 'ടുക്‌ഡെ ടുക്‌ഡെ' ഗ്യാങ് നടത്തിയ സമരങ്ങളിലും കശ്മീരില്‍ തീവ്രവാദികളുടെ പ്രകടനത്തിലും മുഴങ്ങിക്കേട്ടതാണെന്നും ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ കൊലവിളി ചില അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്തയായിട്ടുണ്ട്. ദേശീയ ചാനലുകളില്‍ ഈ വിഷയത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതൃത്വങ്ങള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇടതു-വലതു മുന്നണികളുടെ പ്രീണന രാഷ്ട്രീയത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.