ജമ്മു കശ്മീരിലെ പൊലീസ് മെഡലുകളില്‍ നിന്ന് ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം ഒഴിവാക്കി; തീരുമാനത്തിനെതിരേ നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മു കശ്മീരിലെ പൊലീസ് മെഡലുകളില്‍ നിന്ന് ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം ഒഴിവാക്കി; തീരുമാനത്തിനെതിരേ നാഷണല്‍ കോണ്‍ഫറന്‍സ്

ശ്രീനഗര്‍: പൊലീസ് മെഡലുകളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രം മാറ്റാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം തീരുമാനിച്ചു. ഷെയ്ഖ് അബ്ദുല്ലയുടെ ചിത്രത്തിനു പകരം ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം ആലേഖനം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ധീരതയ്ക്കും വിശിഷ്ട സേവനങ്ങള്‍ക്കും ഉള്ള മെഡലുകളില്‍ 'ഷേറെ കശ്മീര്‍' ഷെയ്ഖ് അബ്ദുല്ല എന്നാണ് ഉണ്ടായിരുന്നത്. 'ഷേറെ കശ്മീര്‍ പൊലീസ് മെഡല്‍' എന്ന പേര് 'ജമ്മു കശ്മീര്‍ പൊലീസ് മെഡല്‍' എന്ന് മാറ്റിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ ധീരതയ്ക്കും പ്രശംസാര്‍ഹമായ സേവനങ്ങള്‍ക്കും നല്‍കുന്ന മെഡലില്‍ 'ജമ്മു കശ്മീര്‍ പൊലീസ് ഫോര്‍ ഗലാന്ററി' എന്നും 'ജമ്മു കാശ്മീര്‍ പോലീസ് മെഡല്‍ ഫോര്‍ മെറിറ്റോറിയസ് സെര്‍വീസ്' എന്നും ആലേഖനം ചെയ്യപ്പടുമെന്ന് ഫിനാന്‍ഷ്യല്‍ കമീഷനറും അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ രാജ് കുമാര്‍ ഗോയല്‍ പറഞ്ഞു.

2001 ലാണ് പൊലീസ് മെഡലുകള്‍ ആദ്യമായി കൊടുത്തു തുടങ്ങിയത്. പുതുവര്‍ഷത്തിലും റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലുമായി മൂന്ന് ഘട്ടങ്ങളിലായാണ് മെഡലുകള്‍ നല്‍കുക. പാര്‍ട്ടി സ്ഥാപകനായ ഷെയ്ഖ് അബ്ദുല്ലയുടെ പേര് ഒഴിവാക്കുന്നത് ചരിത്രം തിരുത്തിയെഴുതുന്നതിന്റെ ഭാഗമായാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.