ജാപ്പനീസ് യുവാവിന് നായയാകാന്‍ മോഹം; മുടക്കിയത് 12 ലക്ഷം

ജാപ്പനീസ് യുവാവിന് നായയാകാന്‍ മോഹം; മുടക്കിയത് 12 ലക്ഷം

ടോക്കിയോ: മനുഷ്യനായി ജനിച്ചിട്ടും നായയാകാൻ ആഗ്രഹിച്ച ജപ്പാൻ സ്വദേശി അതിനായി ചെലവാക്കിയത് 12 ലക്ഷം രൂപ. കുറച്ചധികം പണം മുടക്കിയെങ്കിലും ഇഷ്ടരൂപം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ടോക്കോ ഈവ് എന്ന യുവാവ്.

ഇപ്പോൾ ടേക്കോയെ കണ്ടാൽ അസൽ നായ ആണെന്നേ തോന്നുന്നു. പക്ഷെ യഥാർത്ഥത്തിൽ ഇതൊരു മനുഷ്യനാണ്. ഏറെ നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിലാണ് ടോക്കോ ഇഷ്ടരൂപം സ്വന്തമാക്കിയത്.


‘കോളി’ എന്ന ഇനത്തിൽ പെടുന്ന, ശരീരം മുഴുവൻ നീണ്ട രോമം വരുന്ന നായയുടെ രൂപത്തിലേക്കാണ് ടോക്കോ ‘മാറി’യിരിക്കുന്നത്.
സിനിമകൾക്കും പരസ്യങ്ങൾക്കും പെർഫോമൻസുകൾക്കുമെല്ലാം വേണ്ടി വ്യത്യസ്തമായ രൂപങ്ങളും കോസ്റ്റ്യൂമുകളും ‘റിയലിസ്റ്റിക്’ ആയി തയ്യാറാക്കുന്ന ‘സെപ്പെറ്റ്’ എന്ന കമ്പനി ടോക്കോയ്ക്ക് വേണ്ടി ‘കോളി’ രൂപം തയ്യാറാക്കിയിരിക്കുകയാണ്. 12 ലക്ഷം രൂപ ചെലവിൽ 40 ദിവസങ്ങൾ എടുത്താണ് കമ്പനി ഇത് തയ്യാറാക്കിയിരിക്കുന്നത്.

താൻ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷവ്യത്യാസം ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തിയതെന്നും ടോക്കോ പറയുന്നു.

ദേഹം മുഴുവൻ രോമമുള്ളതിനാലാണ് ‘കോളി’ ഇനത്തിൽ പെട്ട നായയെ തന്നെ ഇതിനായി തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു.
ടോക്കോയുടെ നായയുടെ രൂപത്തിൽ അല്ലാത്ത ഒരു ഫോട്ടോ പോലും ലഭ്യമല്ല. 

ജപ്പാനിലെ പ്രാദേശിക പ്രസിദ്ധീകരണങ്ങളിൽ ടോക്കോയുമായുള്ള അഭിമുഖവും വാർത്തകളുമെല്ലാം വന്നിരുന്നു. തനിക്ക് സ്വന്തമായുള്ള യൂട്യൂബ് ചാനലിൽ ടോക്കോ നായയുടെ വേഷം ധരിച്ചുകൊണ്ടുള്ള പല വീഡിയോകളും പങ്കുവച്ചിട്ടുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.