കൊല്‍ക്കത്ത: സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനം. പകരം മുഖ്യമന്ത്രിയെ ചാന്‍സലറാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറും തമ്മിലുള്ള ഭിന്നത നേരത്തേ തന്നെ രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ക്കെതിരായ നീക്കം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
സര്‍ക്കാര്‍ നേരത്തേ തന്നെ എടുത്ത ഈ തീരുമാനത്തിന് ഇന്നു ചേര്‍ന്ന നിയമസഭ അംഗീകാരം നല്‍കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും ഇങ്ങനെയൊരു നീക്കമുണ്ടെന്നാണ് യോഗത്തിന് ശേഷം പശ്ചിമ ബംഗാള്‍ മന്ത്രിമാര്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.