കോട്ടയം: പിസി ജോർജിനെ വിവാദ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ ക്രൈസ്തവ-ഹൈന്ദവ സമൂഹങ്ങളിൽ അസംതൃപ്തി പടരുന്നു. മുസ്ളീം പ്രീണനം ലക്‌ഷ്യം വച്ചാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നാണ് ഇതിനെക്കുറിച്ച് ഉയരുന്ന ആരോപണം.
ക്രിസ്ത്യാനികളുടെ ദൈവമായ ഈശോയെക്കുറിച്ചും ഹൈന്ദവ ദൈവങ്ങളെക്കുറിച്ചും തികച്ചും അവഹേളനപരമായ പ്രസംഗങ്ങൾ നടത്തിയവർ ഇന്നും യാതൊരു നിയമ നടപടികളും നേരിടാതെ വിഹരിക്കുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത്. കൊടും കുറ്റവാളിയെ കൊണ്ടുപോകുന്ന മാതൃകയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു വ്യക്തിയെ കൈകാര്യം ചെയ്യുക വഴി മുഖ്യമന്ത്രിയും ചില പോലീസ് ഉദ്യോഗസ്ഥരും അവരുടെ വ്യക്തി വിരോധം തീർക്കുകയാണെന്നും പിസിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
പിസി ജോർജിനെ വേട്ടയാടുന്നതിൽ അമർഷം വ്യക്തമാക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. “ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂ” സർക്കാരിന്റെ ഇരട്ട നീതിയെ തുറന്നു കാണിക്കുകയാണ് അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ.
ക്രൈസ്തവ രാഷ്ട്രീയ നേതാക്കളെയും മത നേതാക്കളെയും തിരഞ്ഞു പിടിച്ച് ഉന്മൂലനം ചെയ്യുക എന്ന നിലപാട് അധികാര കേന്ദ്രങ്ങൾ സ്വീകരിക്കുന്നത് ചില വർഗീയ ശക്തികളുടെ അജണ്ടയുടെ ഭാഗമാണെന്ന് ഭൂരിഭാഗം ക്രൈസ്തവരും വിശ്വസിക്കുന്നു. ഇടതു വലതു മുന്നണികൾ സംഘടിത വോട്ട് ബാങ്കായി മാറിയ ഒരു സമുദായത്തിന്റെ മാത്രം സ്വരം കേൾക്കുന്നു. കുട്ടികളെപ്പോലും വർഗീയ വിഷം വമിപ്പിക്കുന്ന നിലയിലേയ്ക്ക് വളർത്തുന്ന തീവ്രവാദ സംഘടനകൾ കേരളത്തിലെ സർക്കാരുകളെ ഭയപ്പെടുത്തി നിലയ്ക്ക് നിറുത്തുകയാണെന്ന് കാസ പോലുള്ള സംഘടനകൾ ആരോപിക്കുന്നു. ബിജെപി ഉൾപ്പടെ നിരവധി ഹൈന്ദവ സംഘടനകളും പിസിക്ക് പ്രത്യക്ഷ പിന്തുണയുമായി രംഗത്തിറങ്ങി. ഉറങ്ങുവാൻ ഓക്സിജൻ ട്യൂബിന്റെ സഹായം ആവശ്യമുള്ള പിസി ജോർജിന് നിരന്തരമുള്ള യാത്രകളും ജയിൽവാസവും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉളവാക്കിയേക്കാം എന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഭയപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.