എവറസ്റ്റ് കീഴടക്കിയ ആദ്യ എമിറാത്തിയായി നൈല അല്‍ ബലൂഷി

എവറസ്റ്റ് കീഴടക്കിയ ആദ്യ എമിറാത്തിയായി നൈല അല്‍ ബലൂഷി

യുഎഇ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് കീഴക്കിയ ആദ്യ യുഎഇ വനിതയായി നൈല അല്‍ ബലൂഷി. 2022 മെയ് 14 ന് പ്രാദേശിക സമയം രാവിലെ 8 മണിയോടെ 8848.86 മീറ്റർ ഉയരം താണ്ടിയാണ് നൈല എവറസ്റ്റിന് മുകളിലെത്തിയത്.

2012 ല്‍ മൗണ്ട് എവറസ്റ്റിന് മുകളിലെത്തിയ ആദ്യ എമിറാത്തി സയീദ് അല്‍ മെമാരിയുടെ ഭാര്യയാണ് നൈല. ഇരുവരും സാഹസികയാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഭർത്താവ് തന്നെയാണ് തന്‍റെയും പ്രചോദനമെന്ന് നൈല പ്രതികരിച്ചു. സയീദ് രണ്ട് തവണ എവറസ്റ്റ് കയറിയിട്ടുണ്ട്.

മൂന്ന് മാസം മുന്‍പാണ് എവറസ്റ്റ് കയറാനുളള തയ്യാറെടുപ്പുകള്‍ നൈല ആരംഭിച്ചത്. ശരീരഭാരം നിലനിർത്തല്‍, കാലാവസ്ഥയുമായി പൊരുത്തപ്പെടുക ഇതെല്ലാം പരിശീലനത്തിന്‍റെ ഭാഗമായി. ബേസ് ക്യാംപില്‍ നിന്ന് മുകളിലെത്താന്‍ 10 ദിവസമെടുത്തുവെന്ന് നൈല പ്രതികരിച്ചു. 

തുർക്കിയിലെ ഗ്രേറ്റർ അരറാറ്റ്, അർമേനിയയിലെ മൗണ്ട് കാമറൂണ്‍, ഉക്രൈനിലെ മൗണ്ട് ഹൗറേല എന്നീ പർവ്വതങ്ങളും നൈല കീഴടക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.