ന്യൂഡല്‍ഹി: വളര്‍ത്തു നായയ്ക്ക് നടക്കാന്‍ ഡല്‍ഹിയില്‍ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫീസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഡല്‍ഹി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിര്‍വാറിന് നേരെയാണ് നടപടി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും സ്ഥലം മാറ്റി.
ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസര്‍ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സഞ്ജീവ് ഖിര്‍വാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു വന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.
താരങ്ങളും പരിശീലകരുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായയ്ക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍, കായികതാരങ്ങളുടെ ആരോപണം സ്റ്റേഡിയം അഡ്മിനിസ്‌ട്രേറ്റര്‍ അജിത് ചൗധരി നിഷേധിച്ചു.
പരിശീലനം നല്‍കാനുള്ള ഔദ്യോഗിക സമയം വൈകിട്ട് ഏഴ് മണി വരെയാണെന്നും അതിന് ശേഷം കായിക താരങ്ങളും പരിശീലകരും മൈതാനം വിട്ടുപോകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടികള്‍ വിവാദമായതിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ദേശീയ തലസ്ഥാനത്തെ എല്ലാ സ്റ്റേഡിയങ്ങളും കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും വേണ്ടി രാത്രി 10 മണി വരെ തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.