കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം നല്‍കിയത് 5,220 ത്തിലധികം പേര്‍ക്ക്; 87 ശതമാനവും പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം നല്‍കിയത് 5,220 ത്തിലധികം പേര്‍ക്ക്; 87 ശതമാനവും പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ലഭിച്ചവരില്‍ 87 ശതമാനവും പാക്കിസ്ഥാനില്‍ നിന്നുള്ളവരെന്ന് റിപ്പോര്‍ട്ട്. ആകെ 5,220 പേര്‍ക്ക് അഞ്ചു വര്‍ഷത്തിനിടെ പൗരത്വം നല്‍കി. ഇതില്‍ 4,552 പേരും പാക് പൗരത്വമുള്ളവരായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് എട്ടു ശതമാനം ആളുകളും ബംഗ്ലാദേശില്‍ നിന്ന് രണ്ട് ശതമാനം ആളുകളും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. 6,08,162 പേരാണ് അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത്. പ്രതിവര്‍ഷം ശരാശരി 1,21,632 പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ശരാശരി 1044 പേര്‍ മാത്രമാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 71 അമേരിക്കന്‍ പൗരന്മാര്‍ മാത്രമാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ 2021ല്‍ മാത്രം ആയിരത്തിലധികം പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 1745 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം അനുവദിച്ചു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ പ്രധാന ലക്ഷ്യം അമേരിക്കന്‍ പൗരത്വം നേടുകയെന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.