കാഠ്മണ്ഡു: നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. പൊഖാരയില്‍ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
മണിക്കൂറുകളായി വിവാനത്തില്‍ നിന്നുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. താര എയറിന്റെ 9എന്‍എഇടി വിവാമാനമാണ് 9.55 ന് പറന്നുയര്‍ന്നത്. ഉടന്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. കാണാതായ വിമാനത്തില്‍ നാല് ഇന്ത്യക്കാരും മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്.
കാണാതായ വിമാനത്തിനായുള്ള തിരച്ചിലിനായി മസ്താങ്ങില്‍ നിന്നും പൊഖാറയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിപ്പിച്ചിട്ടുണ്ട്. തെരച്ചിലിനായി നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ എഎന്‍ഐയോട് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.