ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവടക്കം കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ പിതാവ് എറണാകുളം പള്ളുരുത്തി വെളി തങ്ങള്‍ നഗര്‍ പൂച്ചമുറി പറമ്പ് വീട്ടില്‍ അസ്‌കര്‍ ലത്തീഫ് (39), മരട് നെട്ടൂര്‍ മദ്രസ പറമ്പില്‍ നിയാസ് (42), കൊച്ചി പള്ളുരുത്തി അര്‍പ്പണ നഗര്‍ തെരുവില്‍ വീട്ടില്‍ ഷമീര്‍ (39), പള്ളുരുത്തി ഞാറക്കാട്ടില്‍ വീട്ടില്‍ എന്‍.വൈ.സുധീര്‍ (41), ആലപ്പുഴ ചേപ്പാട് വിളയില്‍ മുഹമ്മദ് തല്‍ഹത്ത് (36) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പെരുമ്പിലാവ് അഥീനയില്‍ വീട്ടില്‍ യഹിയ തങ്ങളെ (48) ആലപ്പുഴ ഡിവൈ.എസ്.പി എന്‍.ആര്‍.ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്നു യഹിയ.
യഹിയ തങ്ങളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ കേച്ചേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി ജീപ്പ് തടഞ്ഞു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് മുന്നോട്ടുപോയത്.
ശനിയാഴ്ച രാത്രി പൊലീസ് വീട്ടിലെത്തിയെങ്കിലും യഹിയ തങ്ങളെ പിടികൂടാനായില്ല.
ഇന്നലെ രാവിലെ എട്ടോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരോടൊപ്പം സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുമ്പില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിദ്വേഷമുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരാണ് അറസ്റ്റിലായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.