പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു; രണ്ട് പേരെ പിടികൂടി

പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു; രണ്ട് പേരെ പിടികൂടി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. തെക്കന്‍ കാശ്മീരിലെ പുല്‍വാമയിലെ ഗുണ്ടിപോര മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരമാണ് സുരക്ഷാ സേന മേഖലയില്‍ പരിശോധന ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് കാശ്മീര്‍ സോണ്‍ പൊലീസ് ഐജി വിജയ് കുമാര്‍ പറയുന്നത്.

ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 13ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദിന്റെ കൊലയാളി ഉള്‍പ്പെടെയുള്ള രണ്ട് ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര്‍ സേനയുടെ കയ്യില്‍ അകപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കുല്‍ഗാം പൊലീസില്‍ നിന്നുള്ള വിവരത്തെത്തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചില്‍ ആരംഭിച്ചത്. രാത്രി നിറുത്തിവച്ച ഓപ്പറേഷന്‍ പുലര്‍ച്ചെ പുനരാരംഭിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ 54 ാമത്തെ ഏറ്റുമുട്ടലാണിത്. ഇതുവരെ നടന്ന ഏറ്റുമുട്ടലുകളില്‍ 23 പാക് ഭീകരര്‍ ഉള്‍പ്പെടെ 84 തീവ്രവാദികളെ സുരക്ഷാ സേന വധിക്കുകയുണ്ടായി. 44 തീവ്രവാദികളെയും അവരുമായി ബന്ധമുള്ള 183 പേരെയും അറസറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഈ വര്‍ഷം കശ്മീരില്‍ മാത്രം വിവിധ ഭീകരാക്രമണങ്ങളില്‍ 14 സാധാരണക്കാരും 16 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.