ന്യുഡല്‍ഹി: ശ്രീലങ്കയിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായ ഹസ്തം. ശ്രീലങ്കയുടെ ഇന്ധന ക്ഷാമം ലഘൂകരിക്കാന്‍ 40,000 മെട്രിക് ടണ്‍ ഡീസല്‍ കൂടി ഇന്ത്യ കൈമാറി. മെയ് 23ന് ഇന്ത്യ 40,000 മെട്രിക് ടണ്‍ പെട്രോളും ശ്രീലങ്കയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും ഫെബ്രുവരി രണ്ടിന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി 500 മില്യണ്‍ യുഎസ് ഡോളറിന്റെ ലൈന്‍ ഓഫ് ക്രെഡിറ്റ് കരാറില്‍ ഒപ്പുവച്ചിരുന്നു.
1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നു പോകുന്നത്. ആ സാഹചര്യത്തില്‍ ഇന്ധന ഇറക്കുമതിക്കായി 500 മില്യണ്‍ എന്ന ഇന്ത്യന്‍ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് പുതുജീവന്‍ സമ്മാനിക്കുകയാണ്.
ഇന്ധനം, പാചകവാതകം, അവശ്യസാധനങ്ങള്‍ എന്നിവയുടെ ലഭ്യതക്കുറവ് മൂലം നീണ്ട നിരയും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും മൂലം ശ്രീലങ്കയിലെ പൊതുജനങ്ങള്‍ മാസങ്ങളായി ബുദ്ധിമുട്ടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.