ഗൗള്‍ബേണ്‍ കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് 15 മില്യണ്‍ ഡോളറിന്റെ ബ്രഹത് പദ്ധതി; കത്തീഡ്രലിനെ ബസിലിക്കയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് കത്ത് നല്‍കി

ഗൗള്‍ബേണ്‍ കത്തീഡ്രല്‍ പുനരുദ്ധാരണത്തിന് 15 മില്യണ്‍ ഡോളറിന്റെ ബ്രഹത് പദ്ധതി; കത്തീഡ്രലിനെ ബസിലിക്കയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് മാര്‍പ്പാപ്പയ്ക്ക് കത്ത് നല്‍കി

ഗൗള്‍ബേണ്‍: ഓസ്‌ട്രേലിയയുടെ ഗൗള്‍ബേണിലുള്ള സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് ഓള്‍ഡ് കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിന് ബ്രഹത് പദ്ധതി തയാറാക്കി ഗൗള്‍ബേണ്‍ കമ്മ്യൂണിറ്റിയും ബിസിനസ്സ് നേതാക്കളും. 15 മില്യണ്‍ ഡോളറിന്റെ പുനരുദ്ധാരണ പദ്ധതി സംബന്ധിച്ചുള്ള സാമൂഹ്യ, സാമ്പത്തിക്ക പഠനം പൂര്‍ത്തീകരിച്ചു.

ആത്മീയ ടൂറിസം ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പദ്ധതി വിജയത്തിലെത്താന്‍ കത്തീഡ്രല്‍ മൈനര്‍ ബസലിക്കയാക്കി ഉയരണമെന്ന് അഭിപ്രായമുണ്ടായി. പ്രഖ്യാപനം ആവശ്യപ്പെട്ട് എല്ലാ ഓസ്ട്രേലിയന്‍ ആര്‍ച്ച് ബിഷപ്പുമാരും ഒപ്പിട്ട അപേക്ഷ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൈമാറിയിട്ടുണ്ട്. സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് ഓള്‍ഡ് കത്തീഡ്രല്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടാല്‍ ഓസ്‌ട്രേലിയയിലെ മൈനര്‍ ബസലിക്കകളുടെ എണ്ണം ആറായി ഉയരും.

പ്രദേശത്തിനായുള്ള ഒരു 'കാത്തലിറ്റിക് നിക്ഷേപ പദ്ധതി' എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് പുനരുദ്ധാരണ കമ്മിറ്റി ചെയര്‍ ഡോ. ഉര്‍സുല സ്റ്റീഫന്‍സ് പറഞ്ഞു. കത്തീഡ്രലിനെ ബസിലിക്കയായി പ്രഖ്യാപിക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണം 2025 ല്‍ 25,000 ആയും 2030 ല്‍ 86,000 ആയും വര്‍ധിക്കും. ഇതുവഴി 10 മില്യണ്‍ ഡോളറിന്റെ വരുമാനം പ്രതീക്ഷിക്കുന്നു. ഗൗള്‍ബേണിലേക്ക് 1000 പുരാതന പള്ളികളിലേക്കും ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ബെസ്റ്റ് വെസ്റ്റേണ്‍ മോട്ടലില്‍ നടന്ന അവതരണത്തില്‍ കത്തോലിക്കാ വിഭാഗത്തിന്റെ കണ്‍സള്‍ട്ടന്റായ ജോ സബര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എന്നാല്‍ ഈ പ്രദേശം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണമെങ്കില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന് ഗൗള്‍ബേണ്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ഡാരെല്‍ വീക്കസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.