ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തയാഴ്ച്ച നടക്കാനിരിക്കേ ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ഹൈക്കമാന്‍ഡ്. ഹരിയാനയിലെ രണ്ട് സീറ്റിലേക്കാണ് ഒഴിവുള്ളത്. ഒരെണ്ണത്തില്‍ ബിജെപിയും മറ്റൊന്ന് കോണ്‍ഗ്രസും ജയിക്കുന്ന നിലയിലായിരുന്നു കാര്യങ്ങള്‍.
ബിജെപി രണ്ടാമതൊരു സ്ഥാനാര്‍ഥിയെ കൂടി രംഗത്തിറക്കിയതാണ് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കാകും എംഎല്‍എമാരെ മാറ്റുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 10-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഹൈക്കമാന്‍ഡ് ഇടപെടലാണ് കോണ്‍ഗ്രസിനെ പ്രശ്‌നത്തിലാക്കിയത്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ള അജയ് മാക്കനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത് ഹരിയാനയിലെ എംഎല്‍എമാരെ അസംതൃപ്തരാക്കിയിട്ടുണ്ട്.
മാക്കനെതിരേ ബിജെപി രംഗത്തിറക്കിയിരിക്കുന്ന സ്ഥാനാര്‍ഥി മാധ്യമ സ്ഥാപന മേധാവിയായ കാര്‍ത്തികേയ ശര്‍മയാണ്. കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് കാര്‍ത്തികേയയുടേത്. ഈ സാഹചര്യങ്ങളെല്ലാം മുതലാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. പല കോണ്‍ഗ്രസ് എംഎല്‍എമാരും കാര്‍ത്തികേയ ശര്‍മയ്ക്ക് വോട്ട് ചെയ്‌തേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.