ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി അഭ്യൂഹം

ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ചു; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതായി അഭ്യൂഹം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവച്ച് സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തു നിന്ന് പടിയിറങ്ങുന്ന കാര്യം അദേഹം വെളിപ്പെടുത്തിയത്. പുതിയൊരു ഇന്നിംഗ്‌സ് തുറക്കുകയാണെന്ന് ഗാംഗുലി ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ നായകന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള നീക്കമാണെന്ന് ചില കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ അഭ്യന്തര മന്ത്രി അമിത് ഷാ ഗാംഗുലിയുടെ വീട്ടില്‍ എത്തിയിരുന്നു. സൗഹൃദ സന്ദര്‍ശനമാണെന്ന് പറഞ്ഞിരുന്നെങ്കിലും ഗാംഗുലിയുടെ ബിജെപി പ്രവേശനത്തിന്റെ മുന്നോടിയായാണ് ഷായുടെ സന്ദര്‍ശനമെന്ന് അന്ന് അഭ്യൂഹം പടര്‍ന്നിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. അന്ന് നോ പറഞ്ഞ ഗാംഗുലി മനസു മാറ്റിയെന്ന സൂചന തന്നെയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഗാംഗുലി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.