ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം സഞ്ചരിച്ച വാഹനത്തില്‍ സ്‌ഫോടനം. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു.
സ്‌ഫോടന കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. വാടകയ്‌ക്കെടുത്ത സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം ഉണ്ടായത്.
അതേസമയം കശ്മീര്‍ താഴ്വരയില്‍ ഒരു വര്‍ഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങള്‍ നടന്നതായി പൊലീസ് വ്യക്തമാക്കി. അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ഗ്രാമത്തലവന്മാര്‍ ഉള്‍പ്പടെയുള്ളവരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. പ്രദേശവാസികള്‍ ഭീകരരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ആയപ്പോള്‍ അവരെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു.
ഭീകരര്‍ അവരുടെ സാന്നിധ്യം അറിയിക്കാനാണ് ജനങ്ങളെ അപായപ്പെടുത്തുന്നതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം കുല്‍ഗാമില്‍ അധ്യാപിക ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. സാംബ സ്വദേശിയും കുല്‍ഗാം ഹൈസ്‌കൂള്‍ അധ്യാപികയുമായ രജനി ബാലയാണ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.